പത്തനംതിട്ട: ന്യൂനമര്‍ദ്ദം മൂലം കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ തീരദേശ പാതകളില്‍കൂടി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ.ശബരിമല മീനമാസപൂജ, ഉത്സവം ഇവയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതിനാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നിരവധി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ശബരിമല തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.
Read Also: ബീഫ് ഒരു കാരണവശാലും നിരോധിക്കില്ല, ത്രിപുരയില്‍ നയം വ്യക്തമാക്കി ബി.ജെ.പി
Post Your Comments