ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സസുകമ ജില്ലയില്‍ നക്‌സലുകളുടെ ആക്രമണം. എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 10 പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണം നടന്നത് കിസ്താരാമിന് സമീപമാണ്. ആക്രമണത്തിനിരയായത് സി.ആര്‍.പി.എഫ് 212 ബറ്റാലിയനില്‍ പെട്ടവരാണ്. ആക്രമണം ഉണ്ടായത് ബസ്താര്‍ ഡിവിഷനിലെ കിസ്താരാം വനമേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു. സ്‌ഫോടനത്തില്‍ സി.ആര്‍.പി.എഫിന്റെ വാഹനം തകര്‍ക്കുകയായിരുന്നു.
പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് പതിനൊന്ന് ദിവസം മുന്‍പാണ് സേന നടത്തിയ നക്‌സല്‍ വേട്ടയില്‍ 10 പേരെ വകവരുത്തിയത്. ഇന്നത്തെ ആക്രമണം ഇതിന് തിരിച്ചടിയാണെന്ന് കരുതുന്നു. ആറു മാസം മുന്‍പ് 25 സി.ആര്‍.പി.എഫ് ജവാന്മാരെ നക്‌സലുകള്‍ കൊലപ്പെടുത്തിയിരുന്നു.
Post Your Comments