
കോഴിക്കോട്•ഗസറ്റില്‍ തന്റെ പേര് മാറ്റിയിട്ടില്ലെന്ന് മതംമാറി ഹാദിയയായി മാറിയ അഖില. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അഖില ഇക്കാര്യം പറഞ്ഞത്. അഖില എന്ന പേര് ഹാദിയ എന്ന് മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മതം മാറ്റ സർട്ടിഫിക്കറ്റിൽ ഹാദിയ എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു മറുപടി.
ഇതുവരെ ഗസറ്റില്‍ പേര് മാറ്റിയിട്ടില്ലെന്നും അതിനായുള്ള നടപടികൾ ഇനി സ്വീകരിക്കുമെന്നും അഖില വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ട് തനികായി പണം പിരിച്ചുവെന്ന് പറഞ്ഞ അഖില ഈ പണം തനിക്ക് ലഭിച്ചുവെന്നും വെളിപ്പെടുത്തി. ഭീകരവാദക്കേസിൽ എൻ.ഐ.എ അന്വേഷണം നേരിടുന്ന ഫസൽ മുസ്തഫയും ഷെറിൻ ഷഹാനും, തന്റെ ഓൺലൈൻ പരിചയക്കാരാണെന്നും അഖില പറഞ്ഞു.
മാതാപിതാക്കൾക്കെതിരെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നതായും അഖില വ്യക്തമാക്കി.
Post Your Comments