സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്കായി സംരംഭകരെ തേടി സർക്കാർ. പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ച ഇതിനോടകം എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സംരംഭകരെ ലഭിച്ചിരുന്നില്ല.
കർഷകർക്ക് അധിക വരുമാനവും, കൂടുതൽ തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കൂടാതെ, പദ്ധതിക്ക് കേരള സ്മാൾ സ്റ്റൈൽ വൈനറി റൂൾസ് 2022-ന്റെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ, സംരംഭകരെ കിട്ടാത്തതോടെ ഒരു വർഷത്തോളമാണ് പദ്ധതി നീണ്ടുപോയത്. ഹോർട്ടിവൈൻ ഉൽപ്പാദിപ്പിക്കാൻ ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, കൈതച്ചക്ക, പപ്പായ, മാതളനാരങ്ങ, പേരക്ക, റോസ് ആപ്പിൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. അതേസമയം, മദ്യനിർമ്മാണത്തിന് മരച്ചീനി, ജാതിക്ക, കരിമ്പ് തുടങ്ങിയ കാർഷികോൽപ്പന്നങ്ങളും ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ നിർമ്മിക്കുന്ന മദ്യങ്ങളിൽ 15 ശതമാനം മാത്രമാണ് ആൽക്കഹോളിന്റെ അളവ് ഉണ്ടാകാൻ പാടുള്ളൂ.
Also Read: എംഎം മണിയുടെ കാറിടിച്ച് കാല്‍നട യാത്രികന് ഗുരുതര പരിക്ക്
Post Your Comments