KeralaLatest News

രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ; മഹാരാഷ്ട്രയിലെ രാജ്യസഭ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്‍. ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നയാളാണ് മുരളീധരനെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ ;

അർഹതക്കുള്ള അംഗീകാരം. ഏൽപ്പിക്കുന്ന ഏതു ചുമതലയും തികഞ്ഞ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും നിർവഹിക്കുന്ന ഉജ്ജ്വല സംഘാടകന്‍. ലക്ഷോപലക്ഷം സഹപ്രവർത്തകരുടെ പ്രിയപ്പെട്ട മുരളിയേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും വലിയ ഉത്തരവാദിത്വങ്ങൾ വൈകാതെ അദ്ദേഹത്തെ തേടിയെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ALSO READ ;രാജ്യസഭാ സീറ്റ്: പ്രതികരണവുമായി വെള്ളാപ്പള്ളിയും തുഷാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button