വാഷിങ്ടൻ : സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തില്‍ ഐഎംഎഫിന് പൂര്‍ണ വിശ്വാസം. കഴിഞ്ഞ പാദത്തിൽ 7.2% വളർച്ച നേടിയതോടെ ലോകത്ത് ഏറ്റവും വളർച്ചയുള്ള പ്രമുഖ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ വീണ്ടെടുത്തിരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുക, സ്വകാര്യ, പൊതുമേഖലാ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കുക, ബാങ്കിങ്, ധനകാര്യ മേഖലയുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ നടപടികളിലൂടെ ഇന്ത്യയ്ക്കു കൂടുതൽ നേട്ടം കൈവരിക്കാനും സമ്പന്ന രാജ്യങ്ങളിലെ നിലവാരത്തിലേക്ക് എത്താൻ കഴിയുമെന്നും താവോ ഷാങ് വ്യക്തമാക്കി.
സുസ്ഥിരത, ഘടനാപരമായ പരിഷ്കരണം, ചരക്കുനീക്കത്തിലെ തടസ്സം നീക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങൾ മൂലം സമീപകാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കൽ, ജിഎസ്ടി എന്നിവ ഈ വളർച്ചയുടെ വേഗം കുറച്ചു–ഐഎംഎഫ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ താവോ ഷാങ് പറഞ്ഞു. ഇതു സ്വാഗതാർഹമായ മാറ്റമാണെന്നും അനുകൂലമായ സാധ്യതയാണ് ഇനിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. പണം നൽകിയുള്ള ദൈനംദിന ഇടപാടുകൾ അധികമായ രാജ്യത്തു നോട്ട് റദ്ദാക്കൽ സാമ്പത്തിക പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിക്കുമെന്നുറപ്പാണ്.
ജിഎസ്ടി നടപ്പാക്കിയതു ചരിത്ര നേട്ടമാണ്. എന്നാൽ ഇതിലെ സങ്കീർണതകൾ ഹ്രസ്വകാല തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ രണ്ടു നടപടികളുടെയും പ്രത്യാഘാതങ്ങളിൽനിന്നു സമ്പദ്‌വ്യവസ്ഥ കരകയറുന്നതായാണു സൂചനയെന്ന് അദ്ദേഹം ആവർത്തിച്ചു. നോട്ട് റദ്ദാക്കൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവ മൂലം ഉണ്ടായ പ്രശ്നങ്ങളിൽനിന്ന് ഇന്ത്യ കരകയറുകയാണെന്നാണു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) നിഗമനം. ഇതര മേഖലകളിൽ കൂടി ഇനി പരിഷ്കരണം ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments