Latest NewsKeralaNews

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ. രാഹുൽ ഈശ്വർ പോലീസ് ചാരനാണെന്ന് വ്യക്തമാക്കി ഹാദിയ. മാത്രമല്ല രാഹുലിന് എതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പോലീസ് പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും ഹാദിയ പറഞ്ഞു.

തനിക്ക് കൗണ്‍സിലിങില്‍ പലതും അനുഭവിക്കേണ്ടി വന്നു. പോലീസ് സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്കു മുന്നില്‍ തൊഴുകൈകളോടെ നിന്നുവെന്നും ഹാദിയ ആരോപിച്ചു. മതം മാറിയത് വിവാഹം കഴിക്കാനല്ല. മാതാപിതാക്കളെ ദേശ വിരുദ്ധ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ ഇസ്ലാമിന് എതിരായ ശക്തികളാണ്. അവര്‍ തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നു വരെ ചിത്രീകരിച്ചു. ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

read also: ഹാദിയയെ സന്ദര്‍ശിച്ചതിന്റെ കാരണം ഇതാണ്: രാഹുല്‍ ഈശ്വര്‍

താന്‍ മുസ്ലീമാണെന്നും ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് ‘ഹാദിയ’എന്നാണെന്നും , ഇനിയും എന്നെ അഖിലേ എന്ന് വിളിക്കണമെന്നുണ്ടോയെന്നും ‘അഖില’ എന്ന പേര് നിയമാനുഹൃതം മാറ്റിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. വിവാഹം സാധുവാക്കിയതിനു പിന്നാലെ മൂന്ന് ദിവസത്തെ അവധിയ്ക്കു ശേഷം നാളെ സേലത്തേയ്ക്ക് തിരിക്കുമെന്നും കോളജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിലയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ഹാദിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button