കൊച്ചി: താൻ ഹദിയയെ സന്ദർശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥന് വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് രാഹുല്‍ ഈശ്വര്‍. പോലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണ്.വീട്ടുതടങ്കലില്‍ കിടക്കുന്ന ഹദിയക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആവശ്യത്തെ തുടർന്നാണ് താൻ അവിടെ എത്തിയത്. തന്നോട് ഇത് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് പറയാനാകില്ലെന്നും രാഹുൽ പറഞ്ഞു.അദ്ദേഹം ഇന്നും സര്‍വിസിൽ ഉള്ളതിനാലാണ് പേര് വെളിപ്പെടുത്താൻ ആകാത്തത്.കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
വീട്ടുതടങ്കലില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ ഹാദിയയെ പുറത്ത് കൊണ്ടുപോകാന്‍ വരെ പൊലീസുകാര്‍ തയാറായിരുന്നു. താന്‍ പുറത്തുവിട്ട വിഡിയോ കാരണമാണ് ഹാദിയ വീട്ടുതടങ്കലില്‍നിന്ന് ഒഴിവായതും ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചതും. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാമര്‍ശം ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.
also read:ജയലളിതയുടെ സ്വപ്ന പദ്ധതികളിലൊന്ന് നടപ്പിലാക്കി മോദി
Post Your Comments