Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : തിരമാലകള്‍ വളരെ ഉയത്തില്‍ ആഞ്ഞടിയ്ക്കും

തിരുവനന്തപുരം : കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദം ശക്തമായി തുടരുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതു ശക്തമായ ന്യുനമര്‍ദം ആകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.

അടുത്ത 36 മണിക്കൂറില്‍ ശക്തമാകുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കായിരിക്കും സഞ്ചരിക്കുക. തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാല ദ്വീപിനു സമീപമെത്തുമ്പോള്‍ അതീവശക്തി പ്രാപിക്കും.

കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകും. തിരമാല 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നാണു മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലദ്വീപിനു സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം നടത്തരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനില്‍ക്കും. തെക്കന്‍കേരളത്തില്‍ 14 വരെ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നു നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button