കേരളത്തിനു വീണ്ടും പ്രതീക്ഷ. രാജ്യ സഭയിലേയ്ക്ക് വീണ്ടും ഒരു മലയാളികൂടി. ഇത്തവണ നറുക്ക് വീണത് മലയാളികളുടെ പ്രിയ നേതാവ് വി മുരളീധരനാണ്. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തുഷാർ വെള്ളാപ്പള്ളി എത്തുമെന്ന റീപ്പോർട്ടുകൾക്കിടെയാണ് ദേശീയ നേതൃത്വം മുരളീധരന്റെ സ്ഥാനാർഥിത്വം സ്ഥിരീകരിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റ് അംഗമാകുന്ന നാലാമത്തെയാളാണ് വി.മുരളീധരന്‍.
കേരളത്തില്‍ നിന്ന് രണ്ട് എം.പി സ്ഥാനവും ഒരു കേന്ദ്രമന്ത്രി പദവിയും നേരത്തെ നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ പരിഗണിച്ചിരുന്നില്ല. ഇതില്‍ സംസ്ഥാന നേതൃത്വത്തിനു ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന സൂചന പുറത്തുവന്നത്. അതോടു കൂടി പാര്‍ട്ടിക്ക് പുറത്ത് നിന്ന് മറ്റൊരാള്‍ക്ക് കൂടി എം.പി സ്ഥാനം നല്‍കാനുള്ള നീക്കത്തെ ബി.ജെ.പി ശക്തമായി എതിര്‍ക്കുകയായിരുന്നു.
തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതിയും നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസിന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ തുഷാറിനെ മറികടന്ന് ദേശീയനിര്‍വാഹകസമിതി അംഗം വി.മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് അനന്ത്കുമാര്‍ മുരളീധരനെ പിന്തുണച്ചു. തുഷാറിനെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ മുരളീധരൻ തന്നെയാണ്.
അധികാരം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചു ഒരു തരം ഭീഷണി ഉയര്‍ത്തി നില്‍ക്കുകയായിരുന്നു വെള്ളാപ്പള്ളി ഗ്രൂപ്പ്. അത്തരം ഒരു നേതാവിനെക്കാള്‍ എന്തുകൊണ്ടും അനുയോജ്യന്‍ വി മുരളീധരന്‍ തന്നെയാണ്. മുരളീധരന്റെ രാജ്യസഭാംഗത്വം കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുക്കുമെന്നാണു സൂചന. ഇതോടെ മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാമുഖ്യം കിട്ടാനുള്ള സാഹചര്യമാണിപ്പോള്‍ ഉരുതിരിഞ്ഞിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതോടെ നാല് എം.പിമാരാകും ബി.ജെ.പിക്ക്. നടൻ സുരേഷ് ഗോപി , അൽഫോൺസ് കണ്ണന്താനം , ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെ എന്നിവരാണ് മറ്റു മൂന്ന് പേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നതോടെ കേരളത്തിലെ ബി.ജെ.പിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുമെന്ന പ്രതീകശ്യനു പ്രവര്‍ത്തകര്‍ക്കുള്ളത്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍, വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ എന്നും തന്റേതായ നിലപാട് എടുക്കുന്ന വ്യക്തിയാണ് മുരളീധരന്‍. ലോ കോളേജ് സമരം മുതലുള്ളവ പരിശോധിച്ചാല്‍ അത് മനസിലാകും. വ്യക്തി ലാഭത്തിനായി അടിപിടി കൂടുന്ന നേതാക്കന്മാരില്‍ നിന്നും വിഭിന്നനായ വ്യക്തിയാണ് മുരളീധരന്‍. നിരവധി കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ അനുയോജ്യമായ വികസന പദ്ധതികള്‍ കേരളത്തിലേയ്ക്ക് കൊണ്ട് വരുന്നതിനു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ദേശീയ തലത്തിലേയ്ക്ക് ഉയര്‍ന്ന മുരളീധരന്റെ രാജ്യ സഭയിലെ സാന്നിധ്യം ഗുണകരമാകും.
എബിവിപി ദേശീയ ഭാരവാഹിത്വത്തിൽ നിന്നു ബിജെപി സംസ്ഥാന നേതൃത്വത്തിലെത്തിയ വ്യക്തിയാണ് മുരളീധരൻ. തുടർച്ചയായി രണ്ടുതവണ സംസ്ഥാന അധ്യക്ഷ പദവി വഹിക്കുകയും ചെയ്തു. നെഹ്റു യുവ കേന്ദ്ര വൈസ് ചെയർമാനെന്ന നിലയിൽ ഡൽഹിയിൽ പ്രവർത്തിച്ചതും ഹിന്ദി ഭാഷാ പ്രാവീണ്യവും മുരളീധരനു മുൻതൂക്കം നൽകുന്നു. രാഷ്ട്രീയ പരിചയസമ്പത്തിനു പുറമെ സാമുദായിക പരിഗണനയും മുരളീധരന് അനുകൂല ഘടകമായി. എബിവിപി പ്രവര്‍ത്തനത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ മുരളീധരന്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചാണ് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1983 മുതല്‍ പതിനൊന്നു വര്‍ഷം എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന എം. വെങ്കയ്യ നായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 1999മുതല്‍ 2002വരെ നെഹ്രു യുവകേന്ദ്രയുടെ വൈസ്‌ചെയര്‍മാനായി. 2002മുതല്‍ 2004വരെ അതിന്റെ ഡയറക്ടര്‍ ജനറലുമായി. പിന്നീട് ബിജെപി എന്‍ജിഒ സെല്ലിന്റെയും പരിശീലനവിഭാഗത്തിന്റെയും ദേശീയ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006ലാണ് അദ്ദേഹം ബിജെപി കേരളഘടകത്തിന്റെ വൈസ്പ്രസിഡന്റാകുന്നത്. 2010ല്‍ സംസ്ഥാന അധ്യക്ഷപദമേറ്റ മുരളീധരന്‍ ആസ്ഥാനത്ത് ആറുവര്‍ഷം തുടര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനോട് ചെറിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന കഴിവുറ്റ ഒരു നേതാവിനെ തന്നെയാണ് രാജ്യ സഭയിലേയ്ക്ക് തിരഞ്ഞെടുത്തതില്‍ നമുക്ക് അഭിമാനിക്കാം. രാജ്യ സഭയില്‍ കേരളത്തിന്റെ അഭിമാന ശബ്ദമായി വി മുരളീധരന്‍ മാറുമെന്ന പ്രതീക്ഷയോടെ..
Post Your Comments