CinemaLatest NewsKeralaNews

മലയാളത്തിലെ മികച്ച നടന്‍ ദിലീപെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്ന് ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘പിന്നെയും’ ആണ്. ലോക സിനിമകള്‍ കണ്ടാലേ സിനിമ എന്താണെന്ന് മനസിലാകൂയെന്ന് അടൂര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാക്കാലത്തും തന്റെ സിനിമകള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്യുന്ന സമയത്ത് ആരും അത് അംഗീകരിച്ചിരുന്നില്ല. കൂടാതെ മുഖാമുഖം എന്ന സിനിമ കമ്മ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

read also: സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനം ; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമ എന്താണെന്നു പോലും അറിയാത്ത ചിലരാണ് സിനിമകളെ വിമര്‍ശിക്കുതെന്നും മലയാള സിനിമ ഏറെ ആശങ്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button