
കൊച്ചി: സെന്‍സറിംഗിന്റെ പേരില്‍ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പൂച്ച മീന്‍ തിന്നുന്ന സീന്‍ സിനിമയില്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും ദേശീയ പുരസ്കാര ജേതാവ് കൂടിയായ അടൂര്‍ ചോദിക്കുന്നു. കൊച്ചിയില്‍ ഒരു പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments