KeralaLatest NewsInternational

പാരമ്പര്യേതര ഊർജ്ജം ; 2022ൽ യൂറോപ്യൻ യൂണിയനെ മറികടക്കുന്ന ദൃഡനിശ്ചയവുമായി മോദി

ന്യൂഡൽഹി ; 2022 ആകുമ്പോഴേക്കും പാരമ്പര്യേതര ഊർജ്ജ ഉല്‍പാതനത്തില്‍ ഇന്ത്യ യൂറോപ്യൻ യൂണിയനെ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഉൽപാദനം നാലു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇതിലൂടെ 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 1000 ജിഗാവാട്ട് സൗരോർജ ഉൽപാദനശേഷി സൃഷ്ടിക്കാനാകും. വികസ്വര രാജ്യങ്ങളിൽ സൗരോർജ പദ്ധതികൾ സ്ഥാപിക്കുന്നതിനു സഹകരണവും സഹായവും നൽകാൻ ഉച്ചകോടി പദ്ധതികൾ ആവിഷ്കരിക്കും. അതോടൊപ്പം തന്നെ 2022 ആകുമ്പോഴേക്കും ഇന്ത്യയിൽ 175 ജിഗാ വാട്ട് പാരമ്പര്യേതര ഊർജ ഉൽപാദനം സാധ്യമാക്കാനായി 8300 കോടി ഡോളറിന്റെ നിക്ഷേപം വേണ്ടിവരുമെന്നാണു കണക്ക്കൂട്ടല്‍. ലോകത്തു പാരമ്പര്യേതര ഊർജം ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്നത് ഇന്ത്യയിലാണെന്നു മോദി പറഞ്ഞിരുന്നു. സൗരോർജം യൂണിറ്റിന് 2.44 രൂപയ്ക്കും കാറ്റിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് 3.46 രൂപയ്ക്കുമാണ് ഇന്ത്യയില്‍ ലഭിക്കുനത്.

also read ;മോദിയുടെ ചികിത്സാ ചെലവ് : വിവരാവകാശ രേഖ പുറത്ത്

ഇന്ത്യ നേതൃത്വത്തില്‍ സൗരോർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനായുള്ള 121 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണു രാജ്യാന്തര സൗരോർജ സഖ്യം. സൗരോർജം സുലഭമായി ലഭിക്കുന്ന രാജ്യങ്ങളാണു മുഖ്യമായും ഇതിലെ അംഗങ്ങള്‍. 2015 നവംബറിൽ െഎക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്ത് സഖ്യത്തിനു രൂപം നൽകിയത്. ലോകബാങ്കിന്റെ സഹായവും ഇതിനായി നല്‍കി വരുന്നു. ഹരിയാനയിലെ ഗുരു ഗ്രാമത്തിലാണു രാജ്യാന്തര സൗരോർജ സഖ്യ ആസ്ഥാനം. 23 രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button