KeralaLatest NewsNews

സ്വയം ഒഴിയാൻ വി എസ്, പദവികളെല്ലാം രാജിവെച്ചേക്കും

എന്നാൽ താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റൽ അഡ്രസ്സ് ബാർട്ടൺ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാർത്താ കുറിപ്പും മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിതായി സൂചന. പദവി ഒഴിയുന്നതിന് മുന്നോടിയായിട്ടാണ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Also related: പിണറായി വിജയൻ്റെ പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല : കമാൽ പാഷ

ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്കാണ് വി എസ് താമസം മാറിയത്. ഇതോടെ ആലപ്പുഴയിലെ സ്വവസതിയിലേക്ക് അദ്ദേഹം മാറും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ആരോഗ്യ പ്രശ്നമാണ് പദവി പ്രധാന കാരണം. കമ്മീഷൻ്റെ മൂന്ന് റിപ്പാർട്ടുകൾ സമർപ്പിച്ച ശേഷം ഉടൻ  രാജിക്കത്ത് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്.

Also related: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയെ അവഹേളിച്ചതായി പരാതി

എന്നാൽ താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റൽ അഡ്രസ്സ് ബാർട്ടൺ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാർത്താ കുറിപ്പും മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button