ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 2022ഓടെ 5600 കോടി രൂപ നല്‍കുമെന്ന് ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. വായ്പയായും സംഭാവനയായും ആയിട്ടാകും ഇത്രയും തുക നല്‍കുകയെന്നും ഡല്‍ഹിയില്‍ സോളാര്‍ അലയന്‍സില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ലോകം ഹരിതോര്‍ജത്തിലേക്ക് മാറുന്നത് വൈകുകയാണെന്ന് മക്രോണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി ചേര്‍ന്നുള്ള സോളാര്‍ പദ്ധതികള്‍ക്കായി 2015ല്‍ തന്നെ ഫ്രാന്‍സ് 2400 കോടി ഈ ലക്ഷ്യത്തിനായി ചെലവിട്ടിട്ടുണ്ട്. അത് കൂടാതെയാണ് 5600 കോടി കൂടി നല്‍കുന്നത്. എല്ലാത്തരം തടസങ്ങളും നീക്കി ഫലം ഉണ്ടാക്കുകയാണ് വേണ്ടതെന്നും മക്രോണ്‍ പറഞ്ഞു
കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ വേദങ്ങളിലേക്ക് മടങ്ങുന്നത് സഹായകമാകുമെന്ന് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിന്റെ ആത്മാവായാണ് വേദങ്ങള്‍ സൂര്യനെ കണക്കാക്കുന്നത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നാം ആ പുരാതന ആശയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്നും മോദി പറഞ്ഞു.
Post Your Comments