കണ്ണൂര്‍ : യോഗ്യതാ പരീക്ഷയായ കെ-ടെറ്റ്(കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ഒരു മാര്‍ക്കിനു തോറ്റതില്‍ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി. കൊളവല്ലൂര്‍ എല്‍.പി.സ്കൂള്‍ അധ്യാപിക ശ്രീതു രാജ്(23) ആണ് ആത്മഹത്യ ചെയ്തത്. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ശ്രീതുവിനു കെ-ടെറ്റ് പാസാകാന്‍ 82 മാര്‍ക്കാണു കിട്ടേണ്ടിയിരുന്നത്. എന്നാല്‍, 81 മാര്‍ക്കേ ലഭിച്ചുള്ളൂ.
ഫലം അറിഞ്ഞതിന്റെ മനോവിഷമത്തില്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച അധ്യാപികയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍ പ്രവേശിച്ചെങ്കിലും ഈ പരീക്ഷ പാസാകാത്തതിനാല് നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അധ്യാപക ദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ് ശ്രീതു.
Post Your Comments