Latest NewsNewsLife Style

മരിച്ചാലും വേണ്ടപ്പെട്ടവരുടെ സംസാരം കേള്‍ക്കാം : മരിച്ചു കിടക്കുന്നവരുടെ ഉള്ളിലെ അവസ്ഥ വിവരിച്ച് ശാസ്ത്രലോകം

മരണം എന്നത് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിക്കുന്ന ഒന്നാണ്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും അഞ്ച് മിനുറ്റിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

മനുഷ്യന്റെ മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം അവശേഷിക്കുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതായത് ഡോക്ടര്‍മാരോ നേഴ്സുമാരോ നമ്മുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും. മരണം പ്രഖ്യാപിച്ച് അവസാന ജീവന്റെ കണികയും അവസാനിക്കുന്നതിന് മുന്‍പ് അഞ്ച് മിനുറ്റ് വരെയുള്ള സമയത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും സജീവമാണ്. തലച്ചോറിന്റെ അപ്പോഴുള്ള പ്രവര്‍ത്തനത്തെ തലതിരിച്ചാക്കിയാണ് ഇത് സാധ്യമാക്കുന്നത്.

ബെര്‍ലിനില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ് മരണാസന്നരായിരിക്കുന്ന രോഗികളെയാണ് ഇവര്‍ മരണം നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുത്തത്. രോഗികളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചാണ് മരണസമയത്തെ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞത്.

വൈദ്യശാസ്ത്രപരമായി മരണം സ്ഥിരീകരിച്ച ശേഷവും മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളും ന്യൂറോണുകളും പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് ജര്‍മ്മന്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. അതേസമയം, അന്തിമമായി മരണത്തിന് കീഴടങ്ങും മുന്‍പ് മനുഷ്യന്റെ തലച്ചോറില്‍ തരംഗങ്ങളുടെ ഒരു വേലിയിറക്കം തന്നെ സംഭവിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം അവസാനിക്കുന്നു. ഇതോടെ ഊര്‍ജ്ജം ലഭിക്കാതെ പടിപടിയായി തലച്ചോറിന്റെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് മുന്‍പ് നമുക്ക് ഈ മരണത്തിലേക്കുള്ള സഞ്ചാരത്തെ തലതിരിച്ച് ജീവിതത്തിലേക്കുള്ള സഞ്ചാരമാക്കി മാറ്റാനും സാധിക്കും. ഈ സാധ്യതയാണ് ഏറ്റവും പ്രധാനം’ ജര്‍മ്മന്‍ ഗവേഷക സംഘത്തിലെ ഡോ. ജെന്‍സ് ഡ്രീയര്‍ പറയുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് സാധാരണയായി ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ മരണം സ്ഥിരീകരിക്കുന്നത്. രക്തയോട്ടം നിലയ്ക്കുന്നതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം അവസാനിക്കുന്നു. ഊര്‍ജ്ജം ലഭിക്കാത്ത ഈ അവസ്ഥയിലും ഏകദേശം അഞ്ച് മിനുറ്റോളം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജശേഖരം തലച്ചോറിലുണ്ടാകും. തലച്ചോറിലെ ഊര്‍ജ്ജ കണങ്ങളുടെ അവസാനത്തെ വേലിയിറക്കം എപ്പോഴാണ് സംഭവിക്കുകയെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായി പറയാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button