Latest NewsIndiaNews

ഷമിക്ക് കുടുക്ക് മുറുകുന്നു, ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ഭാര്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുമായുള്ള ഫോണ്‍കോളിന്റെ ഓഡിയോയാണ് ഹസിന്‍ പുറത്ത് വിട്ടിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഓഡിയോ മാധ്യമങ്ങളുമായി പങ്കുവച്ചചത്.

ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും വിരാട് കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യണമെന്നാണ് ഷമിയുടെ ആഗ്രഹമെന്നും ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. ഷമി സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, പാക്കിസ്ഥാനില്‍ നിന്നും മുഹമ്മ്ദ ഭായ് എന്ന് പേരുള്ള വ്യക്തിയില്‍ നിന്നും ഒത്തുകളിച്ചതിനുള്ള പ്രതിഫലം കൈപ്പറ്റിയെന്നും ഹസിന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൊല്‍ക്കത്ത് പോലീസിന് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍; ഇതെല്ലാം നിഷേധിച്ച് ഷമി തന്നെ രംഗത്തെത്തി. ഹസിന് ഭ്രാന്താണെന്നും ഇന്ത്യയെ ഒറ്റുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്നുമായിരുന്നു ഷമി ഇതിന് മറുപടി നല്‍കിയത്. ഇതിനെല്ലാം പിന്നാലെയാണ് ഹസിന്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.

ഷമിയുമായി നടത്തിയെന്ന് ഹസിന്‍ അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം

“ഷമി, കള്ളം പറയരുത്. എന്നെക്കുറിച്ചോ മകളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഷമിക്ക് ഒരു വിചാരവുമില്ല. ആ പാകിസ്താനി പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രമാണ് ഷമിക്ക് ശ്രദ്ധ. അലിഷ്ബയെക്കുറിച്ചുള്ള സത്യം എന്നോട് പറയണം. ആ ചാറ്റെല്ലാം ഷമിയുടേത് തന്നെയാണോ?

അല്ല (പുരുഷ ശബ്ദം)

ദുബായ് വിസ ഇല്ലെന്നും ഹോട്ടല്‍റൂം വിട്ടുപോകാനാകില്ലെന്നും പറഞ്ഞിട്ട് പിന്നീട് എവിടെ നിന്ന് വിസ കിട്ടി? എന്നോട് എന്തിനാണ് കള്ളം പറഞ്ഞത്?

എന്റെ കൈയ്യില്‍ വിസയുണ്ടായിരുന്നു (പുരുഷ ശബ്ദം)

നീ താമസിച്ചിരുന്ന ഹോട്ടലിന്റെ മേല്‍വിലാസം അലിഷ്ബയ്ക്ക് മെസ്സേജ് അയച്ചില്ലേ. എയര്‍പോര്‍ട്ടില്‍ അലിഷ്ബ കാത്തിരിക്കുമ്പോള്‍ നീ വരുന്ന സമയവും പോകുന്ന സമയവും അവള്‍ക്കറിയാമായിരുന്നു. ഇതെല്ലാം ചെയ്തത് മുഹമ്മദ് ഭായിയാണോ?

അലിഷ്ബ വഴിയാണ് മുഹമ്മദ് ഭായ് എനിക്കുള്ള പണം കൊടുത്തയച്ചത്. അവളുടെ അടുത്ത് നിന്ന് എനിക്ക് ആ പണം വാങ്ങണമായിരുന്നു (പുരുഷ ശബ്ദം)

പക്ഷേ അവളുമായി വൃത്തികെട്ട രീതിയിലുള്ള;ചാറ്റിങ്ങാണ് ഷമി നടത്തിയത്. അതില്‍ പണത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ അലിഷ്ബയെക്കുറിച്ച് നിന്നോട് ചോദിച്ചു. അപ്പോള്‍ നീ ഒന്നുമറിയാത്ത പോലെ നിന്നു. അലിഷ്ബയോടൊത്തുള്ള നാടകം മുഴുവന്‍ കഴിഞ്ഞിട്ട് എന്തിനാണ് ഒന്നുമറിയാത്ത പോലെ നിന്നത്. നീ അലിഷ്ബയുമായി സെക്‌സ് ചെയ്തിട്ടുണ്ട്.

നോക്കൂ, സെക്‌സിനെക്കുറിച്ച് ഒരക്ഷരം പറയരുത് (പുരുഷ ശബ്ദം)”

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button