ക്വലാലംപൂര്‍: തങ്ങളുടെ അച്ഛനെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്തു കാരണത്തിന്‍റെ പേരിലായായും അച്ഛനെ കൊന്നവരോട് ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.
also read:ബോട്ടിനടിയില്‍ ഭീമന്‍ തിമംഗലത്തെ കണ്ട് കടലില്‍ എടുത്ത് ചാടി, പിന്നീട് സംഭവിച്ചത്
രാഷ്ട്രീയത്തിലെ തെറ്റുകൾ ചൂടികാട്ടുന്നതിനാൽ ഒരിക്കൽ തന്റെ അച്ഛൻ കൊല്ലപ്പെടുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. അമ്മുമ്മ ഇന്ദിരയും അച്ഛനെ പോലെ തന്നെ തെറ്റുകൾക്കെതിരെ ശബ്‌ദം ഉയർത്തിയിരുന്നു. ആ മരണവും തങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. തനിക്ക് 14വയസുണ്ടായിരുന്നപ്പോഴാണ് അമ്മുമ്മയുടെ മരണം സംഭവായിച്ചത്.
Post Your Comments