മോസ്‌കോ: അധികാരത്തിൽ തുടരാന്‍ ഭരണഘടന മാറ്റാന്‍ പദ്ധതിയില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിക്കുകയാണ് പുടിന്‍.
Read also:ചിൻപിങ് ചൈനയിലെ ആജീവനാന്ത പ്രസിഡന്റാകാൻ ഒരുങ്ങുന്നു
തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ കാലം പ്രസിഡന്റായി ഇരിക്കാൻ റഷ്യൻ ഭരണഘടന അനുവദിക്കുന്നതല്ല. ആയുഷ്‌കാലം മുഴുവന്‍ അധികാരത്തില്‍ തുടരാന്‍ പദ്ധതിയിടുന്ന ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പാത പിന്തുടരുമോ എന്ന അമേരിക്കന്‍ ടെലിവിഷന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പുടിന്‍. താനൊരിക്കലും ഭരണഘടന മാറ്റിയിട്ടില്ലെന്നും തനിക്ക് അനുകൂലമാക്കാന്‍ വേണ്ടി അതൊരിക്കലും മാറ്റുകയില്ലെന്നും പുടിന്‍ പറഞ്ഞു.
Post Your Comments