KeralaLatest NewsNews

ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടർ ജേക്കബ് തോമസിനെ ബിനാമിദാറെന്ന് വിശേഷിപ്പിച്ച്‌ കോടതി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് കൈവശം വച്ചെന്ന കേസ് കഴിഞ്ഞ മാസം 17ന് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

തമിഴ്‌നാട്ടിലെ രാജപാളയം താലൂക്കിലെ സേത്തൂര്‍ വില്ലേജില്‍ 50ഏക്കറിലെ അല്‍ഫോണ്‍സോ മാവിന്‍തോട്ടം വാങ്ങിയത് സ്വത്ത് വിവരത്തില്‍ മറച്ചു വച്ചെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്‍.വാസുദേവന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Read also:കൊടിമത്തിന്റെ പേരിൽ തർക്കം ; ബിജെപി പ്രവർത്തകന് വെട്ടേറ്റു

എന്നാല്‍,​ പരാതി നല്‍കിയ ആള്‍ സ്വകാര്യ വ്യക്തി ആയതിനാല്‍ തന്നെ കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി)​ നിയമം അനുസരിച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതോടെ പരാതിയുമായി സി.ബി.ഡി.ടിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

2001 നവംബറിലാണ് ജേക്കബ് തോമസിന്റെ പേരില്‍ രാജപാളയത്ത് 50 ഏക്കര്‍ മാവിന്‍തോട്ടം വാങ്ങിയത്. ഇസ്ര അഗ്രോടെക് സിസ്റ്റംസ് കന്പനിയുടെ ഉടമസ്ഥന്മാര്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ പണമുപയോഗിച്ച്‌ സ്വന്തം പേരില്‍ ജേക്കബ് തോമസ് ഭൂമി രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായിരിക്കെ ജേക്കബ് തോമസിന് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയക്ടറായി ഇരിക്കാന്‍ അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button