Latest NewsCricketNewsSports

പ്രേമദാസയില്‍ ബാറ്റിംഗ് പൂരം, ലങ്കയെയും ഇന്ത്യയെയും ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20യില്‍ ശ്രീലങ്കയെ ആധികാരികമായി തകര്‍ത്ത് ബംഗ്ലാ കടുവകള്‍. ശ്രീലങ്ക മുന്നോട്ട് വെച്ച 215 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ബംഗ്ലാദേശ് മറികടന്നു. റണ്‍ ഒഴുകിയ മത്സരത്തില്‍ അഞ്ച് വിക്കറ്റും രണ്ട് പന്തും ശേഷിക്കെ ബംഗ്ലാദേശ് വിജയത്തിലെത്തി. 35 പന്തില്‍ 72 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ആദ്യ വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ടോസ് മുതല്‍ ഭാഗ്യം ബംഗ്ലാദേശിനൊപ്പമായിരുന്നു. ടോസ് നേടിയ ബംഗ്ലാ ക്യാപ്റ്റന്‍ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുനന്നു. തുടക്കം മുതല്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ ബംഗ്ലാ ബൗളര്‍മാരെ കടനന്നാക്രമിച്ചു. ഓപ്പണര്‍മാരായ ഗുണതിലകയും കുശാല്‍ മെന്‍ഡിസും തകര്‍പ്പന്‍ ഓപ്പണിംഗാണ് നല്‍കിയത്. ഗുണരത്‌ന 26 റണ്‍ നേടിയപ്പോള്‍ മെന്‍ഡിസ് 30 പന്തില്‍ 57 റണ്‍സ് നേടി. പിന്നാലെ എത്തിയ പെരേരയും മോശമാക്കിയില്ല. തകര്‍ത്തടിച്ച പെരേര 48 പന്തില്‍ 74 റണ്‍ നേടി. അവസാന ഓവറുകളില്‍ തരംഗ കൂടി തകര്‍ത്തടിച്ചതോടെ ശ്രാലങ്കന്‍ സ്‌കോര്‍ 214ല്‍ എത്തി.

also read: ഒടുവില്‍ ഇന്ത്യന്‍ പടയോട്ടത്തിന് അവസാനം, ശ്രീലങ്കയ്ക്ക് ജയം

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശും തുടക്കം മുതലെ തകര്‍ത്തടിച്ചു. ഓപപ്പണര്‍മാരായ തമീം ഇക്ബാലും ലിന്‍ഡന്‍ ദാസും മോഹന തുടക്കമാണ് ടീമിന് നല്‍കിയത്. ടീം ടോട്ടല്‍ 74ല്‍ നില്‍ക്കെയാണ് കടുവകളുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഇക്ബാല്‍ 29 പന്തില്‍ 47ഉം ദാസ് 19 പന്തില്‍ 43 റമ്##സു നേടി. ദാസ് പുറത്തായ ശേഷമെത്തിയ സൗമ്യ സര്‍ക്കാര്‍ 22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന മുഷ്ഫിഖര്‍ റഹീമും നായകന്‍ മൊഹമ്മദുള്ളയും വെടിക്കെട്ട് തുടര്‍ന്നു. മൊഹമ്മദുള്ള(20) പുറത്തായെങ്കിലും മുഷ്ഫിഖര്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇതോടെ ശ്രീലങ്കയും ഇന്ത്യയും ബംഗ്ലാദേശും ഓരോ മത്സരം വീതം ജയിച്ചിരിക്കുകയാണ്. ബംഗ്ലാദേശിന്റെ പ്രകടനം ശ്രീലങ്കന്‍ ആരാധകരെയും ഇന്ത്യന്‍ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button