കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെക്കാളും നിദാഹാസ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ വിജയം ആഘോഷിച്ചത് ശ്രീലങ്കന്‍ ആരാധകരാണ്. സെമിഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കടുവകളുടെ പതനം അതു മാത്രമായിരുന്നു ശ്രീലങ്കന്‍ ആരാധകരും ആഗ്രഹിച്ചത്. അവസാന പന്തില്‍ കാര്‍ത്തിക് സിക്സ് പറത്തി ഇന്ത്യയെ മോഹതുല്യ വിജയത്തിലെത്തിച്ചപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു. പല്ലുപോയ കടുവകളുടെ ആരാധകര്‍ കരഞ്ഞ് തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരും ശ്രീലങ്കന്‍ ആരാധകരും ആര്‍ത്തുല്ലസിച്ചു.
കിരീട നേട്ടത്തിന് പിന്നാലെ ഗ്രൗണ്ടിനെ വലംവെച്ച ഇന്ത്യന്‍ ടീം അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ ആരാധകരും മനം കവരുന്നതായിരുന്നു. ഇന്നുവരെ ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. ശ്രീലങ്കയിലെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വിജയത്തിന് ശേഷം ശ്രീലങ്കന്‍ പതാകയേന്തിയാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്കൊപ്പം മറ്റ് താരങ്ങളും ഗ്രൗണ്ടിന് വലം വെച്ചത്.
also read: ഇത് കാര്‍ത്തിക് തീര്‍ത്ത ഇന്ദ്രജാലം, നിദാഹാസ് കിരീടം ഇന്ത്യയ്ക്ക്
ഇതിനെ പ്രശംസിച്ച് പലരും രംഗത്തെത്തി. ഇന്റര്‍നെറ്റിലെ ഏറ്റവും സുന്ദര ചിത്രം എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചിത്രത്തോടൊപ്പം പ്രചരിച്ച അടിക്കുറിപ്പ്. ഇത് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനെ എടുത്ത് ഉയര്‍ത്തി നില്ക്കുന്ന ശ്രീലങ്കന്‍ ആരാധകന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ അധികം ഇന്ത്യ ജയിക്കണമെന്ന് ശ്രീലങ്കന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു.
ബംഗ്ലാദേശ് തോല്‍വി ഏറ്റു വാങ്ങിയതോടെ അവരുടെ ആരാധകര്‍ വിഷമത്തില്‍ പൊട്ടിക്കരയുന്നത് കാണാമായിരുന്നു. ഈ സമയം ഇന്ത്യന്‍ ആരാധകരും ശ്രീങ്കന് ആരാധകരും ബംഗ്ലാദേശ് താരങ്ങളുടെ നാഗ നൃത്തം ചെയ്താണ് ആഘോഷിച്ചത്.
Post Your Comments