കൊല്‍ക്കത്ത: യുവ സീരിയല്‍ താരം ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ മൗമിത സാഹയാണ് കൊല്‍ക്കത്തിയിലെ റീജന്റ് പാര്‍ക്ക് പ്രദേശത്തെ വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം.
ഫ്‌ലാറ്റിന്റെ ഡോര്‍ തുറക്കാത്തത് ശ്രദ്ധയില്‍ പെട്ടതോടെ അയല്‍വാസിയ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൗമിതയുടെ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തെന്നാണ് വിവരം.
സിനിമയില്‍ പ്രവേശിക്കാന്‍ താരം ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു എന്നും ഇത് പരാജയപ്പെട്ടപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ തനിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടെന്ന് മൗമിത കുറിച്ചിട്ടുണ്ട്. ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments