ദുബായ് ; ഇന്ത്യൻ വംശജയായ ആറു വയസുകാരിയോട് മോശമായി പെരുമാറിയ പാക് വംശജന് ശിക്ഷ വിധിച്ചു. കുട്ടിയെ അശ്ലീല വിഡിയോ കാണിക്കുകയും മോശമായി ദേഹത്തു സ്പർശിക്കുകയും ചെയ്തതിനാണ് ദുബായിൽ മെക്കാനിക്കായി ജോലി നോക്കുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ പാക്കിസ്ഥാൻ സ്വദേശിയെ കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കാലാവധി പൂർത്തിയായാലുടൻ ഇയാളെ നാടു കടത്താനും ഉത്തരവിലുണ്ട്.
ബിസിനസ് സംബന്ധമായ ആവശ്യത്തിന് കുട്ടി താമസിക്കുന്ന കെട്ടിടത്തിൽ എത്തിയ യുവാവ് അയൽവാസികളായ മറ്റു കുട്ടികളുമായി കളിക്കുകയായിരുന്ന പെൺകുട്ടിയെ മേൽക്കൂരയിലേക്കു കൂട്ടിക്കൊണ്ടു പോയ ശേഷം മോശമായി പെരുമാറുകയായിരുന്നു. മറ്റൊരു കുട്ടിയുടെ അമ്മ കുട്ടിയെ മുകളിൽ അപരിചിതനായ ഒരാൾക്കൊപ്പം കണ്ടതിനെ തുടർന്ന് അവിടെനിന്നു വീട്ടിലേക്കു കൊണ്ടു വന്നു. ഉടനെ തന്നെ അവിടെ ചെന്നു നോക്കിയെങ്കിലും ആളെ കണ്ടില്ല. പിന്നീടു സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിനു പിന്നിലുള്ള ആളെ കണ്ടെത്തിയത്. പേടിച്ച നിലയിൽ കണ്ട കുഞ്ഞിനോടു വിശദമായി കാര്യങ്ങൾ തിരക്കിയപ്പോൾ തന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്കു കൊണ്ടുപോയശേഷം ഇയാൾ ശരീരത്തിൽ സ്പർശിച്ചു. മൊബൈലിൽ അശ്ലീല വിഡിയോ കാണിച്ചതായും ഈ വിവരം മാതാപിതാക്കളെ അറിയിക്കരുതെന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞതായി മാതാപിതാക്കൾ മുറാഖാബാദ് പൊലീസിനു നൽകിയാൽ പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യം കുറ്റം നിഷേധിച്ചു. എന്നാൽ വിശദമായ ചോദ്യം ചെയലിൽ താൻ കെട്ടിടത്തിൽ എത്തിയിരുന്നതായും കുട്ടിയുടെ ആരോപണങ്ങൾ ശരിയാണെന്നും, 14നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ ഇതിനു മുൻപു പലതവണ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാൾ കുറ്റസമ്മതം നടത്തി.
ALSO READ ;ബാഗില്‍ 54 കൈപ്പത്തികള്‍ ; മത്സ്യത്തൊഴിലാളികള്‍ കണ്ടത് ഭയപ്പെടുത്തുന്ന ദൃശ്യം
Post Your Comments