Latest NewsInternational

റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ

ന്യൂയോര്‍ക്ക് : റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ. “മ്യാന്‍മാറിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുനേരേയുള്ള സൈനികനടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ്‌ ഇപ്പോഴുള്ളതെന്ന്” യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ബി.ബി.സി.ക്കനുവദിച്ച അഭിമുഖത്തിലാണ് ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്.

“സ്യൂചി ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത്യന്തം ഭീതിദമായ ദുരന്തമാണ് വരാനിരിക്കുന്നത്. രാജ്യത്തെ അഭിസംബോധനചെയ്ത് ചൊവ്വാഴ്ച സ്യൂചി നടത്താനിരിക്കുന്ന പ്രസംഗം അക്രമത്തിനെതിരേ പ്രതികരിക്കാനുള്ള അവസാന അവസരമാണ്. ഇപ്പോള്‍ നടക്കുന്ന ആക്രമണം വംശീയ ഉന്മൂലനത്തില്‍ കലാശിച്ചേക്കും. റോഹിംഗ്യകള്‍ക്ക് മ്യാന്‍മാറിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകണം. മ്യാന്‍മാറില്‍ സൈന്യത്തിനാണ് മേല്‍ക്കൈ” എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button