ന്യൂഡൽഹി: ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തില്‍ 12നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. മണ്ഡലത്തിലെ സിപിഐഎം ബൂത്ത് ഓഫീസുകള്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. സിപിഐഎം സ്ഥാനാര്‍ഥി പലാഷ് ദേബ്ബര്‍മ ബിജെപിയുടെ ആക്രണമഭീഷണിയെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ട അവസ്ഥയിലാണെന്നും പരാതിയിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണര്‍ ഓംപ്രകാശ് റാവത്ത്, സുനില്‍ അറോറ, അശോക് ലാവസ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ എം എ ബേബി സ്ഥിതിഗതികള്‍ വിശദീകരിച്ചു. വസ്തുതകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് കമ്മീഷന്‍ ഉറപ്പുനല്‍കി. സിപിഐഎം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ്ബര്‍മയുടെ മരണത്തെ തുടര്‍ന്നാണ് ചാരിലത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Post Your Comments