തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി കെഎസ്ആര്‍ടിസിയും.തട്ടിപ്പിനെ തുടര്‍ന്നു കെഎസ്ആര്‍ടിസിയുടെ ദീര്‍ഘകാല വായ്പാ നടപടികള്‍ അവതാളത്തിലായി.
വായ്പയ്ക്കായി കെഎസ്ആര്‍ടിസി സമീപിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ് പിഎന്‍ബി.ദീര്‍ഘകാല വായ്പ അടിസ്ഥാനത്തില്‍ 3,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെഎസ്ആര്‍ടിസിയുടെ നീക്കം. ഇതില്‍ 750 കോടി രൂപ പിഎന്ബിയില്നിന്നുമാണ്.
Read also:ശ്രീദേവിയുടെ മരണം : വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
എന്നാല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ പിഎന്‍ബി വായ്പാ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തില്‍ യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.
Post Your Comments