Latest NewsNewsIndiaInternational

നിയമത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ കൂടി ദയാവധം നടപ്പിലാക്കിയ നെതർലാൻഡ്

ന്യൂഡല്‍ഹി: അന്തസ്സോടെ ജീവിക്കാന്‍ അവകാശമുള്ള നാട്ടില്‍ അന്തസ്സായി മരിക്കാന്‍ അനുവദിക്കുന്ന ദയാവധം നിയമപരമാക്കിയുള്ള സുപ്രീംകോടതിയുടെ വിധി രാജ്യത്ത് വലിയ മുറവിളികള്‍ക്ക് ഇടയാക്കുന്നു. ദയാവധം കൊല്ലാനുള്ള അധികാരം നല്‍കുകയാണ് ചെയ്യുന്നതെന്നും നിയമം ദുരുപയോഗം ചെയ്ത് കൊലപാതകങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. ദയാവധം നിയമമാക്കി മാറ്റിയ ആദ്യ രാജ്യം യൂറോപ്പിലെ നെതര്‍ലന്റിലെ നിലവിലെ അവസ്ഥയാണ് പ്രധാനമായും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ദയാവധം നിയമം മൂലം സാധൂകരിച്ചിട്ടുള്ള നെതര്‍ലന്‍ഡ്സില്‍ നിയമം ദുരുപയോഗം ചെയ്ത് മനുഷ്യരെ ആസൂത്രിതമായി കൊന്നുതള്ളുകയാണെന്നാണു ആരോപണം. മറവിരോഗം, മാനസീക അസ്വാസ്ഥ്യം, വാര്‍ദ്ധക്യ രോഗം എന്നിവ ബാധിക്കുന്ന 70 കഴിഞ്ഞവരെ കൊന്നു തള്ളുകളായണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. 70 കഴിഞ്ഞവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും ഭയം ആണെന്നാണ് റിപ്പോർട്ട്. ദയാവധം സംബന്ധിച്ച പ്രാദേശീക മോണിട്ടറിംഗ് കമ്മറ്റി ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നെതര്‍ലന്റില്‍ ദയാവധത്തിന്റെ എണ്ണം എട്ടു ശതമാനമാണ് കൂടിയത്. 6,585 എന്നതായിരുന്നു കണക്ക്.

കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ദയാവധം നിയമപരമായ നെതര്‍ലന്റില്‍ സഹിക്കാന്‍ കഴിയാത്ത വേദനയാല്‍ പുളയുന്ന രോഗിയെ ഇനി മരണം മാത്രമേയുള്ളെന്ന് ധരിപ്പിച്ച ശേഷം തെരഞ്ഞെടുക്കാന്‍ അനുവദിക്കാം. ഇതാകട്ടെ മറ്റൊരു ഡോക്ടറുടെ അഭിപ്രായമറിഞ്ഞ് വേണം താനും. അതേസമയം ഇനി രോഗം ഭേദമാകില്ലെന്ന് ഉറപ്പാകുകയും വേണം. ദയാവധത്തിനുള്ള അപേക്ഷകളുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുകയാണ്.

ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ജീവച്ഛവമായ രോഗിയെ ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നും ഭക്ഷണവും നീക്കി മരണത്തിനുവിട്ടുകൊടുക്കുന്ന പരോക്ഷ(പാസീവ്) ദയാവധത്തിനാണ് സുപ്രീം കോടതി അനുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button