India

ദ​യാ​വ​ധത്തിന് അപേക്ഷയുമായി ട്രാന്‍സ്ജെന്‍ഡറുകള്‍

കോയമ്പത്തൂർ : ദയാവധം നടത്താൻ ക​ള​ക്ട​ര്‍​ക്ക് അപേക്ഷ നൽകി ട്രാന്‍സ്ജെന്‍ഡറുകള്‍. പോ​ലീ​സു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യെ തു​ട​ര്‍ന്നാണ് ദ​യാ​വ​ധത്തിന് ഇവർ ആവശ്യപ്പെട്ടത് തമിഴ്‌നാട്. ഈറോഡ് സ്വദേശികളായ ഓ​വി​യ (29), അ​നു (24) എ​ന്നി​വ​രാ​ണ് അ​പേ​ക്ഷ ന​ല്കി​യ​ത്.

മേ​യ് 28 ന് ​രാ​ത്രി സ​ത്യ​മം​ഗ​ല​ത്ത് ഒ​രു പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്ത് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിൽ വഴിയിൽ വെച്ച് മൂ​ന്നു​പേ​ര്‍ ഇ​വ​രു​ടെ ഫോ​ണു​ക​ളും മ​റ്റും ക​വ​ര്‍​ന്നു. തുടർന്ന് ഇരുവരും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇവരെ പോലീസ് അപമാനിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ഇ​തി​ല്‍ മ​നം​നൊ​ന്ത് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ ഇവർ ആ​ത്മ​ഹ​ത്യാ​ശ്ര​മം നടത്തി. തുടർന്ന് ടൗ​ണ്‍ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നു കേസെടുക്കുകയും ഗു​ണ്ടാ​ആ​ക്‌ട് ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​യ്ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടുത്തുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ ദയാവധത്തിന് അപേക്ഷ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button