Latest NewsInternational

ദയാവധം ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ നിലവിൽവന്നു; വർഷംതോറും 150 പേരെങ്കിലും മരണം ആവശ്യപ്പെട്ടേക്കും

സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ മരണം ഉറപ്പായ രോഗികൾക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം നിലവിൽവന്നു. 2017ലാണ് വിക്ടോറിയ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നതെങ്കിലും ഇത് നടപ്പാലികുന്നത് ഇപ്പോഴാണ്. വർഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതർ കരുതുന്നത്.

മാരകമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതുയമായ രോഗികൾക്കാണ് ദയാവധം എന്ന അവസരം ഉപയോഗിക്കാനാകുക. ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങൾ, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, മസ്തിഷ്കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികൾക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ സമിതിയുടെ അനുമതിയോടെ മാത്രമെ ദയാവധം നടപ്പാക്കാനാകുവെന്നും നിയമത്തിൽ പറയുന്നു.

ദയാവധം നടപ്പാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും വിദഗ്ദ സമിതിയുടെ പരിശോധനയുണ്ടാകും. ഈ വർഷം 12 രോഗികൾ ഇതിനോടകം ദയാവധത്തിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രമുഖ ലോകരാജ്യങ്ങൾ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർണായക നീക്കവുമായി വിക്ടോറിയ രംഗത്തെത്തിയത്. വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസാണ് ദയാവദത്തിനായി വാദിച്ചവരിൽ പ്രമുഖൻ. 2016ൽ ഇദ്ദേഹത്തിന്‍റെ പിതാവ് രോഗം മൂർച്ഛിച്ച് അത്യാസന്ന നിലയിലായി മരണപ്പെട്ടിരുന്നു. അന്ന് ദയാവധത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അത് തള്ളി. അന്നുമുതൽ ദയാവധം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ടായ്മയ്ക്കൊപ്പം ഡാനിയൽ ആൻഡ്രൂസും ഉണ്ടായിരുന്നു. നന്നായി ജീവിച്ച ഒരാൾക്ക് അന്തസുള്ള മരണം നൽകുകയെന്നത് ഏറെ പ്രധാനമാണെന്നായിരുന്നു ഡാനിയൽ ആൻഡ്രൂസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button