ചെന്നൈ : രാജീവ്ഗാന്ധി വധക്കേസ് പ്രതിയ്ക്ക് ദയാവധം അനുവദിയ്ക്കണമെന്നാവശ്യം. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളനാണ് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ അര്‍പുതമ്മാള്‍ രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളനടക്കം രാജീവ് ഗാന്ധിക്കേസിലെ ഏഴുപ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് ദയാവധം അനുവദിക്കണമെന്ന് അര്‍പുതമ്മാള്‍ ആവശ്യപ്പെട്ടത്.
ഇങ്ങനെ ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ദയാവധം ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകനു നീതി ലഭിക്കുമോയെന്നും തനിക്ക് പ്രായമേറി വരികയാണെന്നും 27 വര്‍ഷങ്ങളായി മകന്റെ മേചനത്തിനായി കോടതികളിലൂടെ അലയുകയാണെന്നും അര്‍പ്പുതമ്മാള്‍ കൂട്ടിചേര്‍ത്തു.
സര്‍ക്കാര്‍ തങ്ങളെ എല്ലാവരെയും കൊല്ലണം. ഇത്രയും വേദനനിറഞ്ഞ ജീവിതം തുടരാന്‍ സാധിക്കില്ലെന്നും വെല്ലൂരില്‍ അര്‍പുതമ്മാള്‍ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിനുവേണ്ടിയാണ് തന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് 19 വയസ്സുണ്ടായിരുന്ന പേരറിവാളന് ഇന്ന് 47 വയസ്സുണ്ട്. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ നഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെ തുടരാന്‍ സാധിക്കില്ല.
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തന്റെ മകന്‍ നിരപരാധിയാണെന്ന് പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ പറയുന്നു.കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 7 പേരേ വിട്ടയക്കണമെന്ന് ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ പ്രസിഡന്റിന് ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ പ്രതികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യക്തമാക്കി.പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് സിബിഐ അറിയിച്ചു. രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ഗാന്ധിവരെ പ്രതികളോട് ക്ഷമിച്ചുവെന്നും അര്‍പുതമ്മാള്‍ ചൂണ്ടിക്കാട്ടി.
പേരറിവാളനെയും ഇതേ കേസില്‍ ശിക്ഷയനുഭവിക്കുന്ന മുരുഗന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരെയും മോചിപ്പിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും രാഷ്ട്രപതി ആവശ്യം തള്ളുകയായിരുന്നു.ഈ സാഹചര്യത്തിലാണ് 19 വയസില്‍ ജയിലിലായ മകനെ സ്വാതന്ത്ര്യനാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവനു ദയാവധം നല്‍കണമെന്നും അര്‍പ്പുതമ്മാള്‍ ആവശ്യപ്പെട്ടു
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മെയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബര്‍ ആയി ശ്രീപെരുമ്ബത്തൂരില്‍ വെച്ചു കൊലപ്പെടുത്തി. പതിനാലു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികള്‍ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നില്‍ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ രാജീവിനെ കൊല്ലാന്‍ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.
Post Your Comments