ഒരു കുഞ്ഞു ജനിച്ചാൽ ആദ്യം ചോദിക്കുക ആണോ പെണ്ണോ എന്നാണ്. അത് കഴിഞ്ഞാൽ അടുത്ത ചോദ്യം ഉടൻ വരും കുട്ടി ആരെ പോലെയാണ്.കുഞ്ഞുങ്ങൾ അച്ഛനെപോലെയാണ് ഇരിക്കുന്നതെതെങ്കിൽ മാതാപിതാക്കൾ ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ജനിച്ച ഉടന്‍ കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന് ആദ്യ ഒരുവര്‍ഷത്തിനു ശേഷം കൂടുതല്‍ ആരോഗ്യമുണ്ടാകുമെന്ന് അമേരിക്കയിലെ ബിങ്ഹംടണ്‍ സര്‍വ്വകലാശാല, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
അച്ഛനും കുഞ്ഞുമായുള്ള വർധിച്ച അടുപ്പമാണ് കുഞ്ഞിനെ ആരോഗ്യവാനാക്കുന്നത്. അച്ഛന്റെ സാമിപ്യം കൊണ്ട് ഇനിയും ഏറെ ഗുണങ്ങൾ ഉണ്ട്. ആശുപത്രിവാസമോ ആടിയന്തിര ഘട്ടങ്ങളോ ആസ്മയോ ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കുമത്രേ.
Read also:നല്ല ആരോഗ്യം വേണോ? ഇവ ശീലമാക്കൂ
കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛന്റെ പങ്ക് വളരെ പ്രധാനമാണ്. അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ ഗുണകരവുമാണ് ഗവേഷകർ പറയുന്നു. 715 കുടുംബങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ അച്ഛന്മാര് കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടും. ഇതാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നത് എന്നും പഠനം പറയുന്നു.
കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ അച്ഛന്മാര്ക്കുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് എന്ന് ഗവേഷകസംഘത്തിലെ ഡോക്ടര്‍ പോളചെക് പറയുന്നു. ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് എക്കണോമിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments