ArticleLatest NewsLife StyleFood & CookeryHealth & Fitness

നല്ല ആരോഗ്യം വേണോ? ഇവ ശീലമാക്കൂ…

ആരോഗ്യം ഒരു വ്യക്തിയ്ക്ക് പ്രധാനമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡുകളുടെ ഈ കാലത്ത് മികച്ച ആരോഗ്യം സ്വന്തമാക്കാന്‍ ചില വഴികള്‍ അറിയാം. കൃത്യമായ അളവില്‍ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറച്ചിയും കഴിച്ച് നല്ല ആരോഗ്യം സ്വന്തമാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ തരത്തിലുള്ള ഭക്ഷണ സാധനങ്ങളും ദിവസേന ഉപയോഗിക്കുന്നതു നല്ലതെന്നാണ് കണ്ടെത്തൽ‌.

ദിവസേനയുള്ള ഭക്ഷണത്തിൽ ധാന്യങ്ങള്‍ മുഖ്യാഹാരമായി ഉപയോഗിക്കാം. അരിയും ബാർലിയുമുൾപ്പെടെ എല്ലാ ധാന്യവസ്തുക്കളും ദിവസേനയുള്ള ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ഇത് ശരീരത്തിനാവശ്യമായ ഊർജവും വൈറ്റമിനുകളും നൽകും. കൂടാതെ പയർ വർഗത്തിലുള്ള ബീന്‍സ്, പീസ്, കടല എന്നിവയും സോയാബീനും ശരീരത്തിനു ശക്തി നൽകുന്നതിനു അത്യാവശ്യമാണ്.

ഇറച്ചിയും പാലുത്പന്നങ്ങളും കഴിക്കുന്നതു രോഗപ്രതിരോധ ശേഷി കൂട്ടും.ദിവസവും പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മിനറൽസ് ഇതിലൂടെ ലഭിക്കും. ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുക. കുറഞ്ഞത് പത്ത് ലിറ്റർ വെള്ളമെങ്കിലും ദിവസേന കുടിക്കുക. വേനൽ കാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടുക.

എല്ലാ തവണയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഏഴു മുതൽ പത്തു തവണ വരെ ശ്വാസം എടുക്കുക. ഭക്ഷണം സ്വീകരിക്കുന്നതിനായി ശരീരത്തെ തയാറാക്കുന്നതിനാണ് ഇത്. ഭക്ഷണം വായില്‍ നിന്ന് അകത്തേക്ക് പോകുന്നതിനു മുമ്പെ അത് ദ്രവരൂപത്തിലാക്കുക. ദഹനം കൂടുതൽ എളുപ്പമാക്കുന്നതിന് ഇതുപകരിക്കും

സ്ത്രീകള്‍ മൂക്കൂത്തിയും മിഞ്ചിയും ധരിക്കുന്നതിനു പിന്നിലെ ആരോഗ്യപരമായ ഗുണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button