ന്യൂഡല്‍ഹി: രാജ്യത്തെ 3,90,000 പേര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ലോകത്തെ 360 ദശലക്ഷം വരുന്ന ജനങ്ങളില്‍ അഞ്ചില്‍ മൂന്നു ശതമാനം പേര്‍ക്കും കേള്‍വി ശേഷി പരമായ തകരാറുകള്‍ കാണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ഇതില്‍ 75 ദശലക്ഷം പേരും ഇന്ത്യയിലാണെന്നാണ് സംഘടന പറയുന്നത്. കേള്‍വി നഷ്ടപ്പെട്ട ഒരാളെ സംബന്ധിച്ച് സമൂഹത്തിന് മുന്നില്‍ അയാള്‍ എന്നും ഒരു കോമാളിയാണ്. പലപ്പോഴും കളിയാക്കലുകള്‍ക്ക് വിധേയമാകുന്നു.
ആശയ വിനിമയം നടക്കാതെയാകുമ്പോള്‍ പലപ്പോഴും ഇവര്‍ ഒറ്റപ്പെടുകയും, തുടര്‍ന്ന് മാനസീക പ്രശ്നങ്ങള്‍ക്കും, ആത്മ വിശ്വസമില്ലായ്മയിലേക്കും നയിക്കുകയും ചെയ്യുന്നെന്ന് ഗുര്‍ഗോവന്‍ ഇഎന്‍ടി കെയര്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സര്‍വജീത്ത് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രുതി ശ്രവണ പദ്ധതിയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 2013-ലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ശ്രുതി നടപ്പില്‍ വരുത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിനെ ലക്ഷ്യമാക്കിയാണ് ശ്രുതി പദ്ധതി രാജ്യത്ത് നടപ്പാക്കിയത്. ശ്രദ്ധയില്ലായ്മയാണ് കേള്‍വി ശ്കതി നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഉയര്‍ന്ന ശബ്ദത്തില്‍ ടിവി, റേഡിയോ, ബസ് ഹോണുകള്‍ എന്നിവ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരം അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments