അഗർത്തല: മുഖ്യമന്ത്രി ബിപ്ലവ് ദേബിനോട് ത്രിപുരയിൽ പുതിയ മന്ത്രിമാർ ഔദ്യോഗിക വസതികളിലേക്കു മാറുന്നതിനു മുൻപ് അവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളടക്കം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതായി ആർഎസ്എസ് നേതാവ് സുനിൽ ദിയോദർ. സുനിൽ ദിയോദറിന്റെ നിർദ്ദേശം 2005ൽ അന്നത്തെ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നു സ്ത്രീയുടെ അസ്ഥികൂടം കിട്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്.
read also: ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം
ത്രിപുര കഴിഞ്ഞ 25 വർഷമായി ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പുതിയ മന്ത്രിമാർ ഔദ്യോഗിക വസതികളിലേക്കു മാറുന്നതിനു മുന്‍പ് സെപ്റ്റിക് ടാങ്കുകൾ അടക്കം വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബിനോട് ഈ സാഹചര്യത്തിലാണ് നിർദേശിച്ചതെന്ന് സുനിൽ ട്വിറ്ററിൽ കുറിച്ചു.
ത്രിപുരയിലെ 25 വർഷത്തെ ഇടതു ഭരണത്തിനു ബിജെപി അവസാനം കുറിച്ചത് രാഷ്ട്രീയ സംഘർഷങ്ങൾ ഉയർത്തിക്കാട്ടിയാണ്. കഴിഞ്ഞ ദിവസം ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുൻ മുഖ്യമന്ത്രി മണിക് സർക്കാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Post Your Comments