Latest NewsKeralaNews

ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നു?

ആലപ്പുഴ•ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഉണ്ടായേക്കുമെന്ന് അറിയുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് ബി.ഡി.ജെ.എസ്.

രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം എന്നിരിക്കെ എന്നാല്‍ ഇതു സംബന്ധിച്ച്‌ ഒരു സ്ഥിരീകരണവും ഇതുവരെ ബി.ഡി.ജെ.എസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് മുന്നണി വിടുമെന്ന പ്രഖ്യാപനം എന്നാണ് സൂചന.

കണിച്ചുകുളങ്ങരയില്‍ 14 ന് ബി.ഡി.ജെ.എസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ഡി.ജെ.എസ് എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button