കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍. ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച കോണ്‍ഗ്രസ് നേതാവ് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ബിജെപിയിലേക്കു നീങ്ങുകയാണെന്ന സിപിഎമ്മിന്റെ ആരോപണമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി സുധാകരൻ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരൻ ഒരു ടിവി ചാനലിൽ വെളിപ്പെടുത്തി. ഇതോടെയാണു വിവാദത്തിനു ശക്തി പ്രാപിച്ചത്. കണ്ണൂർ രാഷ്ട്രീയത്തില്‍ എന്തായാലും കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇതിനെ ഉയര്‍ത്തികൊണ്ടുവരാന്‍ ഇടതു പക്ഷത്തിനു സാധിച്ചിട്ടുണ്ട്.
അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ കയ്യോടെ നിരസിച്ചുവെന്നും കോൺഗ്രസ് വിട്ടാൽ തനിക്കു മറ്റൊരു രാഷ്ട്രീയമില്ലെന്നും സുധാകരൻ പറഞ്ഞുവെങ്കില്‍ രാഷ്ട്രീയ എതിരികാളികള്‍ അത് മുഖവിലയ്ക്ക് എടുത്തിട്ടില. കൂടാതെ അഭിമുഖത്തിൽ നിന്നുള്ള ചില വാചകങ്ങൾ സുധാകരന്റെ ബിജെപി പ്രവേശനത്തിന്റെ സൂചനയായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ‘ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല’ – എന്ന സുധാകരന്റെ അഭിപ്രായത്തെയാണ് ഇപ്പോള്‍ ഇടതുപക്ഷം ആയുധമാക്കിയിരിക്കുന്നത്. ഈ വാചകങ്ങളെ അറുത്തു മുറിച്ചു പ്രചരിപ്പിക്കാന്‍ ഇടത് മാധ്യമങ്ങളും നവമാധ്യമ ഗ്രൂപ്പുകളും ശ്രമിച്ചതോടെ കോണ്‍ഗ്രസ്സില്‍ തന്നെ ആശങ്ക ഉണ്ടായി. എന്നാല്‍ കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കാനുള്ള ഏജന്റ് ആയാണു സുധാകരൻ പ്രവർത്തിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചതോടെ കെ.സുധാകരന്റെ ബിജെപി ബന്ധം വീണ്ടും ചർച്ചയായി.തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സുധാകരന്റെ വാദത്തെ തള്ളിയെന്ന വാർത്തകളും പുറത്തുവന്നതോടെ അഭ്യൂഹങ്ങൾക്കു ശക്തികൂടി.
ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകി മമത ബാനര്‍ജി
എന്നാല്‍ സത്യത്തില്‍ ബിജെപിയിൽ പോവാൻ മടിയില്ലെന്നു കെ.സുധാകരൻ പറഞ്ഞിട്ടുണ്ടോ? തന്റെ വാക്കുകൾ സിപിഎം കേന്ദ്രങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു വളച്ചൊടിച്ചതാണെന്നാണു സുധാകരന്റെ നിലപാട്. മുസ് ലിം ചെറുപ്പക്കാർക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണു താൻ ബിജെപിയിലേക്കെന്നു വ്യാജ പ്രചാരണം നടത്തുന്നതെന്നു സുധാകരൻ പറഞ്ഞു. സിരകളിൽ രക്തമോടുന്ന കാലത്തോളം താൻ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ബിജെപിയിലെയ്ക്ക് ഇല്ലാന്ന് വീണ്ടും മാധ്യമങ്ങള്‍ക്ക് വ്യക്തമാക്കിയിരിക്കുകയാണ് സുധാകരന്‍.
എന്നാല്‍ ഒരു സംശയം ഒരാള്‍ പാര്‍ട്ടി മാറുന്നത് ഇത് ആദ്യത്തെ സംഭവം ആണോ? ഇടത് വലത് മാറിക്കളിക്കുന്ന അധികാര മോഹികളെ നമ്മള്‍ കണ്ടു കഴിഞ്ഞു. ജെഡിയുവിന്റെ നിലപാട് തന്നെ പരിശോധിച്ച് നോക്കൂ.ധികാര സ്ഥാനത്തിനായി ഭരണത്തിനിരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഒരു മടിയും കാണിക്കാത്ത നിരവധി നേതാക്കന്മാര്‍ നമുക്കുണ്ട്. കഴിഞ്ഞ പ്രാവശ്യം യുഡി എഫിനൊപ്പം; ഇപ്പോള്‍ എല്‍ ഡി എഫില്‍ നില്‍ക്കുന്ന ഗണേഷ്കുമാര്‍ എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. അപ്പോഴൊന്നും വലിയ ചര്ച്ചയാകാത്ത കേരള രാഷ്ട്രീയത്തില്‍ സുധാകരന്റെ ബിജെപി ക്ഷണം വലിയ ചര്‍ച്ച ആകുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തിയെ താറടിച്ചു കാണിക്കാന്‍ ഉള്ള എതിരാളികളുടെ തന്ത്രം മാത്രമാണ് സുധാകരന് നേരെ ഉയരുന്ന ആരോപണങ്ങള്‍. രാജ്യത്തെ ഒറ്റ കക്ഷിയായി മറിയ ബിജെപി കേരളത്തിലും ശക്തിപ്രാപിക്കുമെന്നു തിരിച്ചറിഞ്ഞ ഇടതു പക്ഷം അതിനെ പ്രതിരോധിക്കാന്‍ ഉയര്‍ത്തുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഈ ആരോപണം. കൂടാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജന പ്രീതി കുറഞ്ഞോ എന്ന സംശയവും ഇടതു പാളയത്തില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ എതിരാളികളെ ദുര്‍ബലരാക്കാന്‍, വിഭാഗീയത കൊണ്ട് വരാനുള്ള ശ്രമമല്ലേ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
പവിത്ര പല്ലവി
Post Your Comments