Latest NewsNewsInternational

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഈ അവതാരക

യാങ് ടാന്‍ 1996 മുതല്‍ കാലവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന അവതാരകയാണ്. 22 ആയിരുന്നു ആദ്യ പരിപാടി അവതരിപ്പിക്കുമ്പോള്‍ പ്രായം . പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ അന്നും ഇന്നും യാങ്ങിന് ഒരു വ്യത്യാസവുമില്ല എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

read also: വിദ്യാര്‍ത്ഥികളെ സഹായിച്ച് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി ട്രാഫിക് പോലീസ്

യാങ് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ചെറുപ്പക്കാരിയെപ്പോലെ തന്നെ ഇരിക്കുന്നു. 44 ആണ് യാങ്ങിന് ഇപ്പോള്‍ വയസ്. ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ സ്‌റ്റേഷനാണ് 1996 മുതല്‍ 2018 വരെയുള്ള യാങ്ങിന്റെ കാലവസ്ഥാ റിപ്പോര്‍ട്ടുകളുടെ വീഡിയോ ഓണ്‍ലൈനില്‍ പങ്ക് വെച്ചത്. വീഡിയോ പോസ്റ്റ് ചെയ്തത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു. ഇതോടെ വീഡിയോ വൈറലായി.

പലരും അന്വേഷിക്കുന്നത് ഈ യുവത്വത്തിന് പിന്നിലെ രഹസ്യമാണ്. യാങ്ങിനെ പ്രശംസിച്ച് എല്ലാവരും രംഗത്തെത്തി. ഇതെല്ലാം ഒരു ദിവസം ഷൂട്ട് ചെയ്ത കാലാസ്ഥാ റിപ്പോര്‍ട്ടുകളാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button