Latest NewsIndiaNews

ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം, 40 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ബരന്‍ : ഇന്ത്യയെ നാണക്കേടിലാഴ്ത്തി വീണ്ടും കൂട്ടബലാത്സംഗം. 40കാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ബരന്‍ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.

സംഭവം നടന്നിട്ട് മാസങ്ങളായെന്നും എന്നാല്‍ അഞ്ച് ദിവസം മുമ്പ് മാത്രമാണ് പരാതി ലഭിച്ചതെന്നും പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞതോടെയാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

also read: സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു

മാര്‍ച്ച് അഞ്ചിനാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിയില്‍ ആറ് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വഴിയോര കച്ചവടക്കാരിയാണ് പീഡനത്തിന് ഇരയായത്.

ഭര്‍ത്താവിന്റെ കുടുംബത്തിലേക്ക് പോയപ്പോഴാണ് സംഭവം. പോയവഴി സ്ത്രീക്ക് പരിചയമുള്ള ചേതന്‍ മീന(21)യെ കണ്ടു. തുടര്‍ന്ന് ഇയാളുടെ ബൈക്കില്‍ കയറിയാണ് സത്രീ പോയത്. എന്നാല്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മറ്റ് അഞ്ച് പേരെയും കൂട്ടി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്ന കാര്യം അറിഞ്ഞപ്പോഴാണ് സ്ത്രീ പരാതി നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button