കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടിൽ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സിപിഐഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സജീവപ്രവര്‍ത്തകയായിരുന്നു ഇവർ.
ഇവരുടെ ഭർത്താവ് കേരളത്തിൽ ജോലി ചെയ്യുകയാണ്.ഭർത്താവ് നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തൃണമൂലിന്റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിമള്‍ സര്‍ക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.തൃണമൂല്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും വര്‍ധിക്കുകയാണെന്നാണ് പൊതുവെയുള്ള ആരോപണം. എതിർ രാഷ്ട്രീയക്കാരെ ഏതു രീതിയിലും ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ മഹിളാ മഹിളാ അസോ. ജില്ലാ സെക്രട്ടറി മാഗദാലിനാ മുര്‍മു പ്രതിഷേധം അറിയിച്ചു.
Post Your Comments