ഇനി ട്വിറ്ററിന്റെ അമരത്തും ഇന്ത്യക്കാരന്‍. ട്വിറ്റര്‍ ചീഫ് ടെക്നോളജി അഡൈ്വസറായി മുംബൈ ഐഐടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാളിനെ നിയമിച്ചു.
ഐഐടി ബോംബെയില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും ഇദ്ദേഹം നേടിയിട്ടുണ്ട്. അഗര്‍വാള്‍ അഡം മെസഞ്ചര്‍ എന്ന കമ്പനിയിലാണ് എന്‍ജിനിയറങ് കരിയര്‍ ആരംഭിച്ചത്.
read also: വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച് ട്വിറ്റര്‍
അഗര്‍വാള്‍ 2011-ല്‍ പരസ്യവിഭാഗം എന്‍ജിനിയറായാണ് ട്വിറ്ററിലെത്തുന്നത്. ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ ട്വിറ്റര്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഗര്‍വാളായിരിക്കും.
Post Your Comments