Latest NewsNewsTechnology

വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച് ട്വിറ്റര്‍

വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച് ട്വിറ്റര്‍. വിലക്കയിരിക്കുന്നത് മെഷീന്‍ അല്‍ഗോരിതം ഉപയോഗിച്ച്‌ സൃഷ്ടിച്ച്‌ സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ്. ‘deepfakes’ വീഡിയോകള്‍ എന്നും ഇതിനെ പറയുന്നു. ഇത്തരം വീഡിയോകള്‍ ഇന്റനെറ്റില്‍ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്. ഡീപ്പ്ഫേക്കുകള്‍ നിര്‍മ്മിക്കുന്നത് ഫേയ്ക്ക് ആപ്പ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ്.

read also: ഓണ്‍ലൈനില്‍ അശ്ലീല വീഡിയോ; യുവതിക്ക് തടവ് ശിക്ഷയും പിഴയും

ട്വിറ്ററിന്റെ ഔദ്യോഗിക അറിയിപ്പ് അനുമതി ഇല്ലാതെ പോണ്‍ വീഡിയോകള്‍ എടുക്കുന്ന ഏതൊരു വ്യക്തിയേയും വ്യാജമായി ചിത്രീകരിച്ചിട്ടുളള ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ്.

പ്ലാറ്റ്ഫോമുകളില്‍ അശ്ലീല വീഡിയോകള്‍ അനുവദിക്കില്ലെന്ന് സോഷ്യല്‍ ആപ്ലിക്കേഷന്‍ ഡിക്വോര്‍ഡ്, ഹ്രസ്വ വീഡിയോ ഹോസ്റ്റിംഗ് കമ്പനി ജിഫൈ്വറ്റ്, അഡല്‍ട്ട് കണ്ടന്റ് വെബ്സൈറ്റ് പോണ്‍ ഹബ് എന്നിവയും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button