Latest NewsNewsInternational

കുവൈറ്റിൽ ജോലി തേടുന്നവർ ഈ രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക

 

കുവൈറ്റ്: ഇനി മുതൽ കുവൈറ്റിൽ ജോലി ലഭിക്കണമെങ്കിൽ 22 ഇനം രോഗങ്ങലില്ലെന്ന് ഉറപ്പുവരുത്തണം. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു.

also read:കെ.എസ്.ഇ.ബി എക്സി.എൻജിനിയർ തൂങ്ങി മരിച്ച നിലയില്‍

ജോലിക്കായി കുവൈറ്റിൽ എത്തുന്നവരെ രണ്ട് തവണകളിലായി ആരോഗ്യപരിശോധനയ്ക്ക് വിദേയമാക്കാറുണ്ട്. സ്വന്തം രാജ്യത്ത് നിന്ന് ആദ്യ പരിശോധനയും, കുവൈറ്റിൽ എത്തിയ ശേഷം ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാം തവണയും പരിശോധന നടക്കും. കുവൈത്തില്‍ എത്തിയ ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഷുവൈഖ്, ഫഹാഹീല്‍, ജഹ്റ, സബ്ഹാന്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. എച്ച്‌ഐവി/എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസകോശരോഗം തുടങ്ങി 22 ഇന രോഗങ്ങളാണ് പട്ടികയിലുള്ളത്. ഇവയിൽ ഏതെങ്കിലും രോഗമോ രോഗലക്ഷണമോ ഉണ്ടായാൽ കുവൈറ്റിൽ തുടരാനുള്ള അനുമതി ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button