![TVS-Apache-RTR-200-4V-Race-Edition-2.0](/wp-content/uploads/2018/03/TVS-Apache-RTR-200-4V-Race-Edition-2.0.jpg)
നിരത്ത് കീഴടക്കാൻ ആന്റി-റിവേഴ്സ് ടോര്‍ഖ് (A-RT) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയോടുകൂടിയ റേസ് എഡിഷൻ അപാച്ചെ ആർടിആർ ഫോർ വി ( RTR 200 4V )വിപണിയിൽ എത്തിച്ച് ടിവിഎസ്. പുതിയ റേസിംഗ് ഗ്രാഫിക്സ് ,മികവേറിയ എയറോഡൈനാമിക്സ് മികവുള്ള ഫ്ളൈ സ്ക്രീന്‍ എന്നിവയാണ് മറ്റു പ്രത്യേകതകൾ.
പുതിയ സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജി 22 ശതമാനത്തോളം ക്ലച്ച് ബലം കുറച്ച് വേഗതയില്‍ ഗിയര്‍ഷിഫ്റ്റുകള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതിലൂടെ അപാച്ചെയുടെ മികവു വര്‍ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എൻജിൻ തന്നെയാണ് റേസ് എഡിഷനും കമ്പനി നൽകിയിരിക്കുന്നത്. കാര്‍ബ്യുറേറ്റര്‍ പതിപ്പ് 20 bhp കരുത്തേകുമ്ബോള്‍ ഇഎഫ്‌ഐ പതിപ്പ് പരമാവധി 21 bhp കരുത്ത് നൽകുന്നു. 18.1 Nm ടോര്‍ക്കും അഞ്ചു സ്പീഡ് ഗിയര്‍ബോക്സും നിരത്തിൽ ബൈക്കിനു കുതിപ്പ് നൽകുന്നു. 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ സാധിക്കുന്ന ബൈക്കിനു മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗം. 149 കിലോഗ്രാമാണ് ആകെ ഭാരം.
ബ്ലാക്ക് (റെഡ് ഗ്രാഫിക്സ്), ഗ്രേ (ഫ്ളൂറസെന്റ് യെല്ലോ ഗ്രാഫിക്സ്), റെഡ് (ബ്ലാക്ക് ഗ്രാഫിക്സ്), വൈറ്റ് (റെഡ് ഗ്രാഫിക്സ്), മാറ്റ് ബ്ലാക്ക് (റെഡ് ഗ്രാഫിക്സ്) എന്നീ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി എത്തുന്ന അപ്പാച്ചെ 200 4V കാര്‍ബുറേറ്റര്‍ പതിപ്പിന് – 95,185 രൂപയും ,അപ്പാച്ചെ 200 4V EFI പതിപ്പിന് – 1.07 ലക്ഷം രൂപയും ,അപ്പാച്ചെ 200 4V കാര്‍ബുറേറ്റര്‍ + ABS പതിപ്പിന് – 1.08 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ബജാജ് പള്‍സര്‍ NS 200, യമഹ FZ25, വരാനിരിക്കുന്ന ഹീറോ എക്സ്ട്രീം 200R എന്നിവരാകും ഇവിടെ അപ്പാച്ചെ റേസ് എഡിഷന്റെ പ്രധാന എതിരാളികള്‍.
![](/wp-content/uploads/2018/03/tyres.png)
Post Your Comments