ന്യൂഡല്‍ഹി: അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടർന്ന് ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം. തന്റെ മൊബൈല്‍ പാസ്വേഡ് സിബിഐയ്ക്ക് നല്‍കില്ലെന്ന് കാര്‍ത്തി ചിദംബരം പരസ്യമായി വ്യക്തമാക്കി.
ദേശീയ മാധ്യമമായ എന്‍ഡിടിവിയ്ക്ക് കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാര്‍ത്തി ചിദംബരം നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐക്ക് തന്റെ മൊബൈൽ പാസ്വേഡ് നല്‍കിയിട്ടില്ലെന്നും ഇനി കൈമാറുകയുമില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
read also: കേന്ദ്രത്തെ വെല്ലുവിളിച്ച് കാര്‍ത്തി ചിദംബരം
എന്തിനാണ് അവർക്ക് വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളുമുള്ള ഫോൺ കൈമാറുന്നത്? തന്റെ ഫോൺ 2016 ലേതാണ്. കേസ് 2008ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ്. ഇവ തമ്മിൽ ബന്ധമില്ലെന്നും കാർത്തി വ്യക്തമാക്കി.
കോടതി കാര്‍ത്തി ചിദംബരത്തിന് ജാമ്യം നിഷേധിക്കുകയും മാര്‍ച്ച് 12 വരെ കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കുകയും ചെയ്തു. കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ്.
Post Your Comments