ഇറാൻ : പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു സ്ത്രീയെ രണ്ടു വര്‍ഷം ജയിലിലടച്ച നടപടിക്കെതിരെ തട്ടം വലിച്ചൂരി പ്രതിഷേധിച്ച് ഇറാനിയൻ സ്ത്രീകൾ. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലർ മോചിതരായെങ്കിലും ചിലരെങ്കിലും ഇപ്പോഴും വിചാരണ നേരിടുകയാണ്.
Read Also: ഹാദിയ ഷെഫിൻ ജഹാനൊപ്പം കേരളത്തിലേയ്ക്ക് തിരിച്ചു
നിരവധി പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് പ്രതിരോധമാണ് അല്ലാതെ പ്രതിബന്ധമല്ലെന്നായിരുന്നു ഇറാനിയന്‍ നേതാവ് അയത്തൊള്ള അലി ഖമെനെയ് വനിതാ പ്രക്ഷോഭത്തിനെതിരേ ട്വീറ്റ് ചെയ്തത്. രണ്ട് മാസം തടവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ ഇവിടെ നിര്‍ബന്ധിതരാണ്.
Post Your Comments