ത്രിരാഷ്ട്ര ട്വന്റി-20: ബംഗ്ലാദേശിനെ കടത്തിവെട്ടി ഇന്ത്യ

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആറു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 43 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളും അഞ്ച് ഫോറുകളും ഉള്‍പ്പെടെ ധവാന്‍ 55 റണ്‍സെടുത്തു. മധ്യനിരയില്‍ 28 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 27 എടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡ്യയുടേയും ബാറ്റിങ് ഇന്ത്യന്‍ ജയത്തില്‍ സഹായകമായിരുന്നു.

Also Read : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി; ഈ സൂപ്പര്‍താരം ഐപിഎല്‍ കളിക്കില്ല

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 139 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അത് എട്ടു പന്ത് ബാക്കി മറികടക്കുകയായിരുന്നു. അതേസമയം ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.

 

Share
Leave a Comment