Latest NewsNewsInternational

യജമാനന്‍ മരിച്ച് നാല് മാസമായി, ഇപ്പോഴും ആശുപത്രി വിടാന്‍ തയ്യാറാവാതെ നായ

ബ്രസീലിയ: പലപ്പോഴും മനുഷ്യര്‍ക്ക് ബന്ധുക്കളെ കഴിഞ്ഞും ഉപകാരപ്രതമാകുന്നത് വളര്‍ത്തു നായകളാണ്. ഇപ്പോഴും തന്റെ യജമാനന്റെ മരണം വിശ്വസിക്കാനാവാതെ ആശുപത്രി വരാന്തയില്‍ കിടക്കുന്ന നായയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്രസസീലിലെ സാന്റ കാസ ദെ നോവോ ആശുപത്രിയിലാണ് നാല് മാസമായി തന്റെ യജമാനന്റെ തിരിച്ച് വരവും കാത്ത് നായ കിടക്കുന്നത്.

also read: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, മുൻ കാമുകനായ സിനിമ എഡിറ്റർ അറസ്റ്റിൽdogയജമാനനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സിന് പിന്നാലെ ഓടിയാണ് നായ എത്തിയത്. തെരുവില്‍ കഴിഞ്ഞിരുന്ന 59കാരന്റേതാണ് നായ. തെരുവില്‍ കിടന്ന് വഴക്കുണ്ടാക്കി മര്‍ദനമേറ്റാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ച്ത്. ഇദ്ദേഹം മരിച്ചെങ്കിലും കഴിഞ്ഞ നാല് മാസമായി തന്റെ യചമാനനായി നായ കാത്തിരിക്കുകയാണ്. ആശുപത്രി ജീവനക്കാരാണ് നായയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്.

ഇതാദ്യമായല്ല നായകളുടെ സ്‌നേഹം വാര്‍ത്തയാകുന്നത് 2016ല്‍ യജമാനയുടെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തുന്നത് വരെ ഒരാഴ്ചയാണ് സ്പാനിഷ് ആശുപത്രിക്ക് പുറത്ത് നായ കാത്തു നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button