അഗര്‍ത്തല: ചരിത്രം കുറിച്ച് ബിജെപി. ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. .60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബിന്റെ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനവാസി നേതാവായ ജിഷ്ണു ദേബ് ബര്മ്മന് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
Also Read : സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ഉപേന്ദ്ര ബിജെപിയിലേക്ക്
59 അംഗ സഭയില്‍ 43 സീറ്റുകളാണ് ബിജെപി-ഐപിഎഫ്ടി സഖ്യം നേടിയത്. 48കാരനായ ബിപ്ലബ് കുമാര്‍ ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് മുന്നില്പ്രധാനിയാണ്. നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ബിപ്ലബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments